എറണാകുളം പൊന്നുരുന്നിയില്‍ ട്രെയിന്‍ പാളത്തില്‍ കരിങ്കല്ല്; അട്ടിമറിക്ക് ശ്രമം അന്വേഷണം തുടങ്ങി

എറണാകുളം പൊന്നുരുന്നിയില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

കൊച്ചി റിഫൈനറിയില്‍ നിന്ന് ഇന്ധനവുമായി ഗുഡ്‌സ് ട്രെയിന് കടന്നുപോയപ്പോഴാണ് പാളത്തില്‍ കരിങ്കല്ല് വച്ചതായി കണ്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാല്‍ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കരിങ്കല്ല് നീക്കം ചെയ്തു.

കല്ല് ആരോ മനപ്പൂര്‍വ്വം ട്രാക്കില്‍ വച്ചതാണെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

Share news
error: Content is protected !!
Scroll to Top