
അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്.
ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയിലുമായിരുന്നു.
മഹേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




