ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി മരിച്ചു: കൂട്ട ആത്മഹത്യ

പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഭാരതപ്പുഴയില്‍ ചാടി മുങ്ങിമരിച്ചു. ഒറ്റപ്പാലത്ത് ലക്കിടിയി ഭാരതപ്പുഴയിലാണ് സംഭവം. കൂട്ടൂപാത സ്വദേശിയായ അജിത്ത്കുമാര്‍, ഭാര്യ വിജി, ഇവരുടെ മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top