തിരൂര്‍:കഴിഞ്ഞ മാസം കൂട്ടായി മംഗലം പാലത്തില്‍ വച്ച് കാര്‍ തടഞ്ഞു കവര്‍ച്ച നടത്തിയ കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി. റിയാസ്, ധജാനി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പുറത്തൂര്‍ സ്വദേശിയെ അക്രമിച്ച് പണവും, മൊബൈല്‍ ഫോണും, സ്വര്‍ണ്ണാഭരണവും കവര്‍ന്ന കേസ്സില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി തിരൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്.
കൊലപാതകശ്രമം, ലഹള, സ്ത്രീകള്‍ക്കെതിരെയും വീടുകയറിയുമുള്ള അക്രമം തുടങ്ങി നിരവധി കേസ്സുകളിലുള്‍പ്പെട്ടയാളാണ് റിയാസ് എന്ന പ്രതി. ധജാനി എന്നയാള്‍ കുറ്റകൃത്യത്തില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയ ആളാണ്.
തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നിര്‍ദേശ പ്രകാരം സി.ഐ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത്, എസ്‌ഐ ബിജുപോള്‍, എസ്‌സിപിഒ മുഹമ്മദ് കുട്ടി എന്നിവരുള്‍പ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.




