ആവശ്യമായ ചേരുവകള്‍:-
കുത്തരി – അര കപ്പ്
പച്ചരി – അര കപ്പ്
ഉലുവ – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – ഒരു വലിയ സ്പൂണ്‍
കടുക് – ഒരു ചെറിയ സ്പൂണ്‍
കടലപ്പരിപ്പ് – ഒരു വലിയ സ്പൂണ്‍
ഉഴുന്ന് – ഒരു വലിയ സ്പൂണ്‍
സവാള – രണ്ട് പൊടിയായി അരിഞ്ഞത്
പച്ചമുളക് – നാല്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്, അരിഞ്ഞത്
തേങ്ങ ചുരണ്ടിയത്-രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
അരി രണ്ടും ഒന്നിച്ചാക്കി കഴുകി നാലു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. മറ്റൊരു പാത്രത്തില്‍ ഉഴുന്നും ഉലുവയും ചേര്‍ത്തു കഴുകിയതും നാലു മണിക്കൂര്‍ കുതിര്‍ക്കണം. പിന്നീട് രണ്ടും മയത്തില്‍ അരച്ചു യോജിപ്പിച്ച് ഉപ്പു ചേര്‍ത്തിളക്കി 10 മണിക്കൂര്‍ പുളിക്കാനായി വയ്ക്കണം.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, കടലപ്പരിപ്പ്, ഉഴുന്ന് എന്നിവ ചേര്‍ത്തു താളിക്കുക, ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു രണ്ടു മിനിറ്റ് വഴറ്റി വാങ്ങുക. വഴറ്റിയ കൂട്ടും തേങ്ങ ചുരണ്ടിയതും അരച്ചു വച്ചിരിക്കുന്ന മാവില്‍ ചേര്‍ത്തിളക്കണം.
ഉണ്ണിയപ്പച്ചട്ടി ചൂടാക്കി ഓരോ കുഴിയിലും അല്പം എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ ഓരോ കുഴിയിലും ഓരോ സ്പൂണ്‍ മാവ് ഒഴിച്ച് ഇടത്തരം തീയിലാക്കി ഒരു മിനിറ്റിനു ശേഷം മറിച്ചിട്ടു വേവിക്കുക.
ചൂടോടെ ചമ്മന്തിക്കൊപ്പം വിളമ്പാവുന്നതാണ്.




