
ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്ന് രാഹുല്‍ഗാന്ധി പത്രസമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) രാഹുല്‍ ഗാന്ധിയോട് സംശയാസ്പദമായ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 1,00,250 വോട്ടുകളുടെ വോട്ട് മോഷണം ആണ് നടന്നത്. മഹാദേവപുര ബിജെപി തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ് മറ്റ് സീറ്റുകള്‍ നേടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ണാടകയില്‍ 16 സീറ്റുകളില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസിന്റെ ആഭ്യന്തര പോള്‍ ഫലം പറഞ്ഞത്. എന്നാല്‍ 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. പിന്നീട് അപ്രതീക്ഷിത തോല്‍വി സംഭവിച്ച സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മഹാദേവപുരയാണ് ഇതിനായി തിരഞ്ഞെടുത്തത്. കണക്കുകളെല്ലാം ഇവിടെയുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ടിന്റെ ലീഡായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയതെന്നും ഇത് തിരിമറിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
‘ലോക്‌സഭയില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 6.26 ലക്ഷം. ബിജെപി 6,58,915 വോട്ടുകള്‍ നേടി വിജയിച്ചു, 32,707 വോട്ടുകളുടെ ഭൂരിപക്ഷം നേടി. എന്നാല്‍ മഹാദേവപുരയിലേക്ക് നോക്കാം, അവിടെ കോണ്‍ഗ്രസ് 1,15,586 വോട്ടുകളും ബിജെപി 2,29,632 വോട്ടുകളും നേടി. ഈ ഒരു നിയമസഭാ സഭ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. ഈ ഒരു സീറ്റ് തിരഞ്ഞെടുപ്പില്‍ അവരെ വിജയിപ്പിച്ചു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
മഹാദേവപുരയില്‍ 1,00,250 വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. അഞ്ച് വ്യത്യസ്ത രീതികളിലാണ് തിരിമറി നടന്നത്. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍, വ്യാജവും അസാധുവായതുമായ വിലാസങ്ങള്‍, ഒറ്റ വിലാസത്തില്‍ ബള്‍ക്ക് വോട്ടര്‍മാ എന്നിങ്ങനെ. എന്നാല്‍ ഞങ്ങള്‍ അവിടെ പോകുമ്പോള്‍ അവിടെ താമസിക്കുന്ന ആളുകളുടെ ഒരു രേഖയും ഇല്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടര്‍മാരെക്കുറിച്ചുള്ള തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട്, തിരഞ്ഞെടുപ്പിന് മുമ്പുള്ള അഞ്ച് മാസത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്ത വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചേര്‍ത്ത ആളുകളേക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ മുഴുവന്‍ ജനസംഖ്യയെക്കാളും കൂടുതല്‍ വോട്ടര്‍മാരുണ്ടായെന്നും വൈകുന്നേരം 5 മണിക്ക് ശേഷം വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




