വേനല്‍ക്കാലമായതോടെ കറിവേപ്പ് ചെടിക്ക് വാട്ടം സംഭവിക്കുന്നതും ഇലകള്‍ കുറയുന്നതും സാധാരണ കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ വീട്ടിലെ ചില പൊടികൈകള്‍ കൊണ്ടുതന്നെ ഇത് പരിഹരിക്കാവുന്നതാണ്.
ചെടികള്‍ എന്നും നനയ്ക്കുക എന്നത് പ്രധാനമാണ്. ഒരുലിറ്റര്‍ പുളിപ്പിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരി, ഒരു ടേബിള്‍ സ്പൂണ്‍ ചാരം എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചെടിയുടെ കുറച്ച് അകലത്തില്‍ ഒഴിക്കുക.
തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ വീട്ടിലെ എല്ലാ പച്ചക്കറി വേസ്റ്റും ചായയുടെ ചണ്ടി, മുട്ടതോട് എന്നിവയെല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.
ആഴ്ചയില്‍ ഒരിക്കല്‍ കഞ്ഞിവെള്ളം നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചുകൊടുക്കുക.
ഇറച്ചി, മീന്‍ എന്നിവ കഴുകിയ വെള്ളവും കറിവേപ്പ് ചെടിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത് ചെടി നന്നായി വളരാന്‍ സഹായിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



