
മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു . പെട്രോള്‍- ഡീസല്‍ വിലവര്‍ദ്ധന അനിയന്ത്രിതമായി ഉയരുന്ന സാഹചര്യ സാധാരണക്കാരായ വാഹന ഉടമകളേയും യാത്രക്കാരേയും വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പരിസ്ഥിതി മലിനീകരണം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ടു വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്കായിട്ടാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മണ്ഡലത്തില്‍ ചങ്ങരംകുളം, പുത്തന്‍പള്ളി, മാറഞ്ചേരി, ചമ്രവട്ടം ജംഗ്ഷന്‍, വെളിയംകോട് എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.




