തെന്നലയില്‍ ഇതരസംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ കഴുത്തറത്തു

തിരൂരങ്ങാടി:  ജോലി ചെയ്യുന്നതിനിടെ ഉണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്റെ കഴുത്തറുത്തു.

ബംഗാള്‍ സ്വദേശിയായ ശശികുമാറിനെയാണ് സഹപ്രവര്‍ത്തകാനായ സുകുമാര്‍ പാടത്ത് കൊയ്ത്തുജോലി ചെയ്യുന്നതിനിടെ കയ്യിലുണ്ടായിരുന്ന അരിവാളുകൊണ്ട് കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കോട്ടക്കല്‍ പുത്തൂരിലാണ് ഇരുവരം വാടകയ്ക്ക് താമസിക്കുന്നത്.
സംഭവം നടന്ന ശേഷം ഒളിവില്‍ പോയ പ്രതിക്കുവേണ്ടി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top