തയ്യാറാക്കിയത്: ശെരീഫ

ആവശ്യമായ ചേരുവകള്‍:-
ഉഴുന്നുപരിപ്പ്-കാല്‍ കപ്പ്
അരിപ്പൊടി-ഒന്നേ കാല്‍ കപ്പ്
ജീരകം-ഒരു ടീസ്പൂണ്‍
വെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
കായം പൊടി-ഒരു നുള്ള്
വെള്ളം, ഉപ്പ്- ആവശ്യത്തിന്
എണ്ണ- പൊരിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ഉഴുന്ന് വറുത്തശേഷം നല്ല മിനുസമായി പൊടിച്ചെടുക്കണം. അരിപ്പൊടി വറുത്ത് ഇടഞ്ഞതും ഉഴുന്നു പൊടിച്ചതും യോജിപ്പിച്ചു വയ്ക്കുക.
ഇതിലേക്ക് ജീരകം, ഉപ്പ്, വെണ്ണ, കായം എന്നിവ ചേര്‍ത്ത് വെള്ളം കൂട്ടി നന്നായി കുഴയ്ക്കുക.
സേവനാഴിയില്‍ ചില്ലിട്ട് അല്‍പം എണ്ണ തടവിയശേഷം തയ്യാറാക്കി കൂട്ട് പകുതിയോളം നിറയ്ക്കുക. ഇനി എണ്ണ തടവിയ ഒരു തവിയിലേക്ക് ഈ കൂട്ട് മുറുക്കിന്റെ ആകൃതിയില്‍ പിഴിഞ്ഞെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ മുറുക്കുകള്‍ ഒന്നൊന്നായി ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ മൂപ്പിച്ചെടുക്കുക




