വര്‍ക്ക് ഷോപ്പില്‍ മോഷണം; തിരൂരങ്ങാടിയില്‍ അഞ്ച് നാടോടി സ്ത്രീകള്‍ പിടിയില്‍

തിരൂരങ്ങാടി :വര്‍ക്ക് ഷോപ്പില്‍ മോഷണം നടത്തിയ അഞ്ച് നാടോടി സ്ത്രീകള്‍ പിടിയില്‍. കൊളപ്പുറത്തെ വര്‍ക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്.

പുലര്‍ച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് സാധനങ്ങള്‍ കവരുകയായിരുന്നു. സംശയം തോന്നി നാട്ടുകാര്‍ തടഞ്ഞു വെച്ചു പോലീസിനെ അറിയിക്കുകയായിരുന്നു.

കോയമ്പത്തൂര്‍ ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top