
ചെറുവണ്ണൂര്‍ ഗവ. വൊക്കേഷ ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിലെ മോഷണത്തില്‍ മുഖ്യപ്രതി മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പെരുന്നേരി തോട്ടു മ്മല്‍ മുഹമ്മദ് മുസ്താഖ് (29) നല്ലളം പൊലീസിന്റെ പിടിയിലാ യത്. ഇയാള്‍ക്കൊപ്പമുണ്ടായിരു ന്ന സുബിന്‍ അശോക് (കണ്ണന്‍), ആശിഖ് എന്നിവര്‍ക്കായി അന്വേ ഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വെള്ളി രാവിലെയാണ് സ്‌കൂളി ലെ ഹയര്‍ സെക്കന്‍ഡറി വിഭാഗ ത്തില്‍നിന്ന് ഒമ്പത് ലാപ്‌ടോപ്പും കാമറയും ആറ് മൊബൈല്‍ ഫോണുമുള്‍പ്പെടെ മോഷ്ടി ക്കപ്പെട്ടതായി അറിയുന്നത്. ഓണാവധി യില്‍ ഓഫീസ് പ്രവര്‍ത്തന മില്ലാതിരുന്നതി നാല്‍ എന്നാണ് മോഷണം നട ന്നതെന്ന് കൃത്യതയുണ്ടായിരുന്നി ല്ല. അവധി കഴിഞ്ഞെത്തിയ ഓഫീസ് ജീവനക്കാരാണ് പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നതും മോഷണവിവരം അറിയുന്നതും. സ്‌കൂളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധി ച്ചതില്‍ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചു.
തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊ ലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘത്തിന്റെ സഹായ ത്തോടെ നടത്തിയ അന്വേഷണ ത്തിലാണ് വെള്ളി രാത്രി തന്നെ നഗരത്തിലെ ഗള്‍ഫ് ബസാര്‍ പരി സരത്തുനിന്ന് മുസ്താഖിനെ കസ്റ്റു ഡിയിലെടുത്തത്. ഇയാളില്‍നിന്ന് തൊണ്ടിമുതല്‍ ഭാഗികമായി കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തി കോട തിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍ പ്പെട്ട മൂവരും മോഷണം, കഞ്ചാ വ വില്‍പ്പന തുടങ്ങിയ കേസുക ളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നല്ലളം ഇന്‍സ്‌പെക്ടര്‍ വി ശ്വംഭരന്റെ നേതൃത്വത്തിലുള്ള തും അന്വേഷക സംഘത്തിലെ എസ്‌ഐമാരായ എന്‍ റിഷാദലി, കെ കെ രതീഷ്, പി പ്രദീപ് എന്നി വരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ അധികൃതരുടെ പ്രാഥ മിക പരിശോധനയില്‍, നേര ത്തെ കുട്ടികളില്‍നിന്ന് കണ്ടെടുത്ത് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായാണ് അറിയാനാ യത്. ഇതിലാണ് പരാതി നല്‍കി യതും പിന്നീടാണ് തൊട്ടടുത്ത സ്റ്റോര്‍ റൂമില്‍നിന്ന് ലാപ്‌ടോപ്പുക ഇം കാമറയുമടക്കം ഒന്നിച്ച് കട ത്തിയതായി വ്യക്തമായതും പ്രി ന്‍സിപ്പലിന്റെ ചുമതലയുള്ള അധ്യാപകന്‍ നല്ലളം പൊലി സില്‍ വീണ്ടും പരാതി നല്‍കിയതും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




