കുഴല്‍പ്പണ കവര്‍ച്ചാ സംഘം പിടിയില്‍

പേരാമ്പ്ര: കുഴല്‍പ്പണ വിതരണക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ച് പണംതട്ടുന്ന അന്തര്‍ സംസ്ഥാന സംഘം പിടിയില്‍. പോണ്ടിച്ചേരി സ്വ ദേശികളായ വി നോദ് (21), മരിയന്‍ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിന്‍ (35) എന്നിവരാണ് പേരാമ്പ്ര പൊലീ സിന്റെ പിടിയിലായത്.

ബൈക്കില്‍ വരുന്ന കുഴല്‍ പ്പണ വിതരണക്കാരെ പിന്തുട ര്‍ന്ന് പിടികുടി മര്‍ദിച്ച് വാഹന ത്തില്‍ കയറ്റും. തുടര്‍ന്ന് പണം കൈക്കലാക്കി ഇവരെ വഴി
യില്‍ ഉപേക്ഷിച്ചു കടന്നുകളയു ന്നതാണ് സംഘത്തിന്റെ രീതി. സെപ്തംബര്‍ 10ന് കടമേരി സ്വ ദേശി ജെയ്സലിനെ ആക്രമിച്ച് ഏഴുലക്ഷം രൂപ കവര്‍ന്ന് വെള്ളിയൂരില്‍ ഉപേക്ഷിച്ച സം ഭവമുണ്ടായി.

പൊലീസ് അന്വേഷണ ത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യാജമാ യിരുന്നു. തുടര്‍ ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീ കരിച്ച് നടത്തിയ അന്വേഷണത്തി ലാണ് മാഹിയി ലെ ലോഡില്‍നി ന്ന് നാല് പ്രതികളെയും പിടികൂടിയത്. പേരാമ്പ്ര ഡിവൈഎസ്പി വി വി ലതീഷ്, സിഐ പി ജം ഷിദ്, എസ്‌ഐ ഷമീര്‍, എസ് സിപിഒമാരായ സി എം സുനി ല്‍കുമാര്‍, വിനീഷ്, സിപിഒ വി സി ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top