പട്ടാപകല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മുറിയില്‍ കയറി മോഷണം; യുവാവ് പിടിയില്‍

ഹനീഫ ഇയ്യംമടക്കല്‍.

പെരിന്തല്‍മണ്ണ : പുഴക്കാട്ടിരിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മുറിയില്‍ കയറി 12000 രൂപ മോഷ്ടിച്ചു. പ്രതി ഓടി രക്ഷപെടവേ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിലെ പുഴക്കല്‍  രങ്കന്‍ സന്തോഷ്( 47) നെ ആണ് നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുളത്തൂര്‍ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയാണ് രങ്കന്‍ സന്തോഷ്. ഇയാളെ മണ്ണാര്‍ക്കാട് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതിയെ മണ്ണാര്‍ക്കാട് പോലീസിന് കൈമാറി. പ്രതി നിരവധി മോഷണ കേസുകളിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി നാലുമാസം ആയിട്ടുണ്ട്. ഈ സമയങ്ങളില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇയാളുടെ പേരില്‍ ചാലിശ്ശേരി, ശ്രീകൃഷ്ണപുരം, കരുവാരകുണ്ട്, മേലാറ്റൂര്‍, കൊണ്ടോട്ടി, മണ്ണാര്‍ക്കാട് എന്നീ സ്റ്റേഷനുകളില്‍ നിലവില്‍ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top