
തിരൂരങ്ങാടി:ചെമ്മാട് തൃക്കുളം ഹൈസ്‌കൂളില്‍ ശനിയാഴ്ച പുലര്‍ച്ചയെ നടത്തിയ കവര്‍ച്ചാകേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി പാലാ പാര്‍ക്കില്‍ വാടകക്ക് താമസിക്കുന്ന അമ്പാടി ഖാദര്‍ ശരീഫ്(22)നെയാണ് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
സ്‌കൂളിന്റെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോക്ക് റൂം, ബി.ആര്‍.സി ഓഫിസ്,എന്നിവയുടെ വാതിലിന്റെ പൂട്ട് തകര്‍ത്തു അകത്തു കടന്നാണ് മോഷണം നടത്തിയത്. അലമാരയിലെ ഫയലുകള്‍ വാരിവലിച്ചിടുകയും പണം സൂക്ഷിക്കാറുള്ള ലോക്കര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
കൂടാതെ, പുതിയ ടാബ് തകര്‍ക്കുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ മോഷ്ടിക്കുകയും ചെയ്തു.സി.സി.ടി വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ മോഷണക്കേസില്‍ നിരവധിതവണ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
2024 ജൂലൈയില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും സെപ്തംബറില്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍,എന്‍.എം ഹോട്ടല്‍, വി.പി സ്റ്റോര്‍ എന്നിവിടങ്ങളിലും മോഷണം നടത്തിയിരുന്നു. മോഷണക്കേസില്‍ റിമാന്റില്‍ പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



