പരപ്പനങ്ങാടി:ചിറമംഗലത്ത് രണ്ട് കടകളിൽ മോഷണം. ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ കടകളിലാണ് മോഷണം നടന്നിരിക്കുന്നത്.ഇവിടെ നിന്ന് പണവും വാച്ചും നഷ്ടപ്പെട്ടതായാണ് പരാതി.
രാജാ ഓട്ടോഇലക്ട്രിക്കൽ എന്ന കടയുടെ ഗ്രിൽ തകർത്ത് അകത്ത് കടന്ന് 5000 രൂപവിലവരുന്ന വാച്ചും പണവും കവർന്നു.സമീപത്തെ ചായകടയിൽ നിന്ന് 2500 രൂപയും നഷ്ടമായിട്ടുണ്ട്.സി.സി ടി.വി പരിശോധിച്ചതിൽ രണ്ടു മോഷണത്തിനു പിന്നിലും ഒരേ വ്യക്തി തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



