കോഴിക്കോട് ഡോക്ടറുടെ വീട്ടില്‍ മോഷണം;40 പവന്‍ കവര്‍ന്നു

കോഴിക്കോട്: ഡോക്ടറുടെ വീട്ടില്‍ മോഷണം. 40 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഡോ. ഗായത്രിയുടെ ചേവായൂരിലുള്ള വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1.55 ഓടെ മോഷ്ടാവ് എത്തിയിരിക്കുന്നതെന്നാണ് വിവരം.

വീട്ടിലെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന ആഭരണമാണ് മോഷണം പോയിരിക്കുന്നത്.

ഈ മാസം 11 ന് ഡോക്ടര്‍ വീട് അടച്ചിട്ട് തിരുവനന്തപുരത്തെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ചേവരമ്പലത്തെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top