
മിഷിഗണ്‍: ഞായറാഴ്ച യുഎസ് സംസ്ഥാനമായ മിഷിഗണിലെ ഒരു പള്ളിയിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. അക്രമിയും വെടിയേറ്റ് മരിച്ചു. ഡെട്രോയിറ്റില്‍ നിന്ന് ഏകദേശം 50 മൈല്‍ വടക്ക് ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള ദി ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്‌സിലാണ് സംഭവം.
വെടിവയ്പ്പിന് ശേഷം പള്ളി കെട്ടിടത്തില്‍ തീപിടുത്തമുണ്ടായതായി പോലീസ് മേധാവി വില്യം റെയ്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് തൊട്ടുമുമ്പ് വെടിവയ്പ്പ് നടന്നതായി പോലീസിന് ഒരു ഫോണ്‍ സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊട്ടുപിന്നാലെ പോലീസ് സ്ഥലത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




