പരപ്പനങ്ങാടി: പാലത്തിങ്ങലിലെ ജെന്‍സ് ഡ്രസ്സ് ഷോപ്പില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് സ്റ്റേജ് ക്ലോത്തിങ് സ്‌റ്റോറിന്റെ മുന്നിലെ ഗ്ലാസ് തകര്‍ത്ത് മോഷണം നടത്തിയിരിക്കുന്നത്.
ബൈക്കിലെത്തിയ രണ്ട് പേരില്‍ ഒരാള്‍ ഇറങ്ങിവന്ന് ഷോപ്പിന്റെ മുന്‍വശത്തെ ഗ്ലാസ് വലിയ കല്ല് കൊണ്ട്ഇടിച്ച് തകര്‍ത്തശേഷം ഡിസ്‌പ്ലേ വെച്ചിരുന്ന ടീ ഷേര്‍ട്ട് എടുത്തുകൊണ്ടുപോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്.
സംഭവത്തെ തുടര്‍ന്ന് കടയുടമയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




