ദില്ലി: മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ കോച്ചായ രവി സിംഗിനെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ അനിശ്ചിതകാലത്തേക്കാണ്. ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
ലിതാരയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പട്‌ന ഹൈക്കോടതിയില്‍ ലോക് താന്ത്രിക് ജനാദള്‍ സെക്രട്ടറി സലിം മടവൂര്‍ ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കോച്ച് രവി സിംഗിന്റെ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബവും ആരോപിക്കുന്നു




