
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരത്തിൽ പാലക്കാട് റോഡിൽ കെഎസ്ആർടിസി ഡിപ്പോക്കു സമീപം താൽക്കാലിക വസ്ത്രക്കടയിൽ മോഷണം. കാൽലക്ഷം രൂപയും വസ്ത്രങ്ങളും കവർന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഷീറ്റുകൾ കൊണ്ട് മറച്ചും ഷീറ്റ് മേഞ്ഞും നിർമിച്ചതാണ് ലൂട്ട് മാർക്കറ്റ് എന്ന സീസണൽ വസ്ത്ര വ്യാപാരശാല. കടയുടെ പിൻഭാഗത്തെ ഷീറ്റ് ഇളക്കിയാണ് മോഷ്ട്‌ടാവ് അകത്ത് കയറിയത്. മോഷ്‌ടാവിൻ്റെ വ്യക്തമായ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൗണ്ടറിൽ സൂക്ഷിച്ച നാണയങ്ങൾ അടക്കം 25,000 രൂപ നഷ്ടപ്പെട്ടു. ജെൻസ് വിഭാഗത്തിൽ നിന്ന് ഷർട്ടുകൾ, പാൻസുകൾ, കുട്ടികളുടെ വിഭാഗത്തിൽ നിന്ന് വിവിധ തരം ഉടുപ്പുകളടക്കം കവർന്നു.
റംസാൻ പ്രമാണിച്ച് രാത്രിയിൽ കടയിൽ ജീവനക്കാരില്ലാത്ത സമയത്താണ് മോഷണം. ഉടമയുടെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




