കഞ്ചാവുമായി 2 പേർ പൊലീസ് പിടിയിൽ

പൊന്നാനി : പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചുകടത്തു കയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പൊലിസ് പിടികൂടി. പെരുമ്പടപ്പ് എൻ കെ റോഡ് സ്വദേശി മാക്കാലിക്കൽ വീട്ടിൽ നജീബ് (38), കിഴക്കു മുറി സ്വദേശി പെരുമ്പുംകാട്ടിൽ വീട്ടിൽ ഷഹീദ് (38) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ പെരുമ്പടപ്പ് പാറ ജങ്ഷനുസമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയി ലായത്.

പുലർച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികൾ പൊലീസിനെ കണ്ടതോടെ പരിഭ്രമിച്ച് വാഹനം തിരിച്ചുവിടാൻ ശ്രമിച്ചു. സംശയംതോന്നിയ പൊലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാ കണ്ടെത്തി.

പെരുമ്പടപ്പ് എസ്എച്ച് സി വി ബിജുവിൻ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി ബസന്ത്, എഎസ്പെ്ഐ ഉഷ, സിപിമാരായ ശ്രീകുമാർ, വിഷ്ണു തമ്പാൻ, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top