Section

malabari-logo-mobile

‘തീരോന്നതി’; പരപ്പനങ്ങാടി പദ്ധതി വിശദീകരണവും ബോധവത്കരണവും

HIGHLIGHTS : പരപ്പനങ്ങാടി നഗരസഭയില്‍ മത്സ്യതൊഴിലാളികളുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും സാമൂഹിക ഉന്നമനവും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ട് ഫിഷറീസ് വകുപ...

പരപ്പനങ്ങാടി നഗരസഭയില്‍ മത്സ്യതൊഴിലാളികളുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും സാമൂഹിക ഉന്നമനവും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘തീരോന്നതി’ പദ്ധതിയുടെ വിശദീകരണവും ഉന്നതവിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

അരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി .പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ്, ഫിഷറീസ് ക്ഷേമനിധി ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് പദ്ധതികളെ കുറിച്ച് ഡോ. ശിവപ്രസാദ് ക്ലാസെടുത്തു. എക്‌സൈസ് ഓഫീസര്‍ ബിജു ബോധവത്ക്കരണം നടത്തി.

sameeksha-malabarinews

വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ബാനു, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. മുസ്തഫ, കൗണ്‍സിലര്‍മാരായ റസാഖ് തലക്കലകത്ത്, അജ്യേരകത്തു സൈദലവിക്കോയ, ജയദേവന്‍, ടി. ആര്‍ റസാഖ്, കെ.സി. നാസര്‍, കുന്നുമ്മല്‍ ജുബൈരിയ, ഫൗസിയാബി കോടാലി, ഉമ്മുകുല്‍സു, ബി.പി. ഷാഹിദ, പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ബി രമേശ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേസി, വിവിധ മത്സ്യതൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!