തിരുവനന്തപുരം: സിനിമ തിയേറ്ററുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് നീലഗിരി സ്വദേശി വിബിന്‍ ആണ് പിടിയിലായത്. തിയേറ്ററുകളില്‍ അര്‍ദ്ധനഗ്‌നനായി മുട്ടിലിഴഞ്ഞാണ് പ്രേക്ഷകരുടെ പേഴ്സും വിലപിടിപ്പുള്ള സാധനങ്ങളും ഇയാള്‍ മോഷ്ടിക്കുന്നത്.
ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ പേഴ്സ് നഷ്ടപ്പെട്ടെന്ന യുവതികളുടെ പരാതിയിലാണ് വിബിനെ പിടികൂടിയത്. ഇയാള്‍ മുട്ടിലിഴഞ്ഞ് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴക്കൂട്ടത്ത് നിന്നാണ് ആറ്റിങ്ങല്‍ പൊലീസ് ഇയാളെ പിടികൂടിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




