ചങ്ങരംകുളം കാഞ്ഞിയൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം:ചങ്ങരംകുളം കാഞ്ഞിയൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിയൂര്‍ സ്വദേശി പട്ടന്മാര് വളപ്പില്‍ 26 വയസുള്ള നിഹാല്‍ ആണ് മരിച്ചത്. ശനിയാഴ്ച കാലത്ത് താമസമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നിഹാലിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിരുന്നു.രണ്ട് മാസം മുമ്പ് വിദേശത്തേക്ക് ജോലിക്ക് പോയിരുന്ന നിഹാല്‍ കഴിഞ്ഞ ദിവസമാണ് വിസ ചെയ്ഞ്ച് ചെയ്യുന്നതിനായി നാട്ടില്‍ എത്തിയത്.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും

 

Share news
error: Content is protected !!
Scroll to Top