ചികിത്സക്കെത്തിയ യുവതിയെ ലഹരി മരുന്ന് കുത്തിവച്ച് പീഡിപ്പിച്ചു; നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി: ഡോക്ടര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഇഞ്ചക്ഷന്‍ നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ക്രൂര പീഡനം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ബരുന്‍ഹട്ട് ഏരിയയിലെ ക്ലിനിക്കില്‍ നിന്നും നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചക്ഷന്‍ നല്‍കി മയക്കി കിടത്തിയ ശേഷം ഡോക്ടര്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ യുവതിയോട് ഒരു കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്തിനാണ് കുത്തിവെപ്പെന്ന് ചോദിച്ചെങ്കിലും ഡോക്ടര്‍ കൃത്യമായ ഉത്തരം കൊടുത്തില്ല. പക്ഷേ ഡോക്ടര്‍ യുവതിയെ കുത്തിവയ്പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു- യുവതി പരാതിയില്‍ പറയുന്നു. ആദ്യം കുത്തിവയ്പ്പ് എടുക്കാന്‍ യുവതി തയാറായില്ല. ഒടുവില്‍ ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ യുവതി കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെ യുവതി ബോധരഹിതയായി.

പിന്നാലെ ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താന്‍ ബലാല്‍സംഗത്തിന് ഇരയായെന്ന് യുവതിക്ക് മനസിലായത്. ചോദ്യം ചെയ്തതോടെ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഡോക്ടര്‍ മൊബൈലില്‍ പകര്‍ത്തിയത് ഭീഷണിപ്പെടുത്തുമ്പോഴാണ് കണ്ടതെന്നും യുവതി പറഞ്ഞു.

നാല് ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവം യുവതി ഭര്‍ത്താവിനെ അറിയിച്ചു. തുടന്ന് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top