അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എ ആര്‍ നഗര്‍ : തലപ്പാറ വലിയപറമ്പ് പുകയൂര്‍ റോഡില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വലിയപറമ്പ് തലവെട്ടിയില്‍ താമസിക്കുന്ന ചെറ്റാലി മുഹമ്മദ് എന്നവരുടെ മകന്‍ ശിഹാബുദ്ധീന്‍ (23) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ 3 -ാം തിയതി ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയോടെ ആണ് മരിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top