മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്ന് കടലിലേക്ക് വീണ യുവാവിനെ കാണാതായി. ആലപ്പുഴ കാട്ടൂർ സ്വദേശി കൂട്ടുങ്ങൽ ബിനു (35)വിനെയാണ് കാണാതായത്. എറണാകുളം തോപ്പുംപടി ഹാർബറിൽനിന്ന് 12ന് പുറപ്പെട്ട ഗലീലിയൻ ബോട്ടിൽനിന്നാണ് ബിനു വീണത്. പൊന്നാനി തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്‌ച പുലർ ച്ചെ 3.30നാണ് സംഭവം. ശക്തമായ കടൽക്കാറ്റിൽ ബോട്ട് ആടിയുലഞ്ഞതോടെ ബിനു കടലിലേക്ക് തെറിച്ചുവീഴുക യായിരുന്നു. കോസ്റ്റൽ പൊലീസും ഫിഷറീസും മറൈൻ വിഭാഗവും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



