എടപ്പാളില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

മലപ്പുറം: എടപ്പാളില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. എടപ്പാള്‍ കോലൊളമ്പ് ബോംബെപടി സ്വദേശി തഹീര്‍ (24) നാണ് പരിക്കുപറ്റിയത്.

മൊബൈല്‍ ടെക്നീഷ്യനായ തഹീര്‍ കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച് കേടായ മൊബൈല്‍ ഫോണ്‍ അഴിച്ച് ബാറ്ററി ഇളക്കിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കൈക്ക് പൊള്ളലേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top