ആശുപത്രിയില്‍ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

കൊച്ചി: എറണാകുളം അങ്കമാലിയില്‍ യുവതിയെ ആശുപത്രിയില്‍ വെച്ച് യുവാവ് കുത്തിക്കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ലിജി(40) ആണ് കൊല്ലപ്പെട്ടത്. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയിലാണ് സംഭവം. യുവതി അമ്മയ്ക്ക് അസുഖമായതിനാല്‍ കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു.

പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതക കാരണം വ്യക്തമല്ല.

സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പിന്നീട് അങ്കമാലി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയുടെ സുഹൃത്താണ് പ്രതി എന്നാണ് വിവരം.

ഭര്‍ത്താവ് രാജേഷ് വിദേശത്താണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top