
കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ് സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ മരിച്ചു. അഴീക്കല്‍ സ്വദേശിനി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജാമോള്‍ക്കും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
രാത്രി എട്ടുമണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്.ഏറെക്കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നാണ് വിവരം.
വിവിധ കേസുകളില്‍ പ്രതിയാണ് ഷിബു ചാക്കോ. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




