വീടിന് മുകളില്‍ കയറി കത്തിയുമായി ആത്മഹത്യാ ഭീഷണി, താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ ഓഫീസര്‍ക്ക് കുത്തേറ്റു

HIGHLIGHTS : A fire officer was stabbed while trying to bring down a house and threatened to kill himself with a knife

തൃശ്ശൂര്‍ : വീടിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ കീഴ്‌പ്പെടുത്തുന്നതിനിടെ ഫയര്‍ ഓഫീസര്‍ക്ക് കുത്തേറ്റു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ യദുരാജിനാണ് മുഖത്ത് കുത്തേറ്റത്. മുഖത്ത് കുത്തേറ്റ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥന്‍ യദുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. തൃശ്ശൂര്‍ കാളത്തോട് സ്വദേശിയായ സുല്‍ഫിക്കര്‍(50) ടെറസിന് മുകളില്‍ കത്തിയുമായി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ താഴെയിറക്കാനായി ഫയര്‍ഫോഴ്‌സ് സംഘമെത്തിയത്. സുല്‍ഫിക്കറിനെ കീഴ്‌പ്പെടുത്തതിനിടെ, കയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യദുരാജിനെ കുത്തുകയായിരുന്നു. യദുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!