വെളളക്കരം പൂര്‍ണ്ണമായി അടച്ചു തീര്‍ക്കണം

HIGHLIGHTS : The water supply must be completely closed

malabarinews

കോഴിക്കോട് കോര്‍പ്പറേഷന്‍, കൊടുവള്ളി, മുക്കം, രാമനാട്ടുകര മുനിസിപ്പാലിറ്റകള്‍, തിരുവമ്പാടി, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, കോടഞ്ചേരി, കടലുണ്ടി, കട്ടിപ്പാറ, എലത്തൂര്‍, കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ മാര്‍ച്ച് 25 നകം വെളളക്കരം പൂര്‍ണ്ണമായി അടച്ചു തീര്‍ക്കേണ്ടതും, കേടായ മീറ്ററുകള്‍ ഉടനടി മാറ്റി സ്ഥാപിക്കേണ്ടതുമാണെന്ന് കേരള വാട്ടര്‍ അതോറിറ്റി പി.എച്ച്. ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

sameeksha

അല്ലാത്ത പക്ഷം അത്തരം ഉപഭോക്താക്കള്‍ക്കെതിരെ കണക്ഷന്‍ വിച്ഛേദിക്കല്‍, റവന്യൂ റിക്കവറി എന്നീ നടപടികള്‍ സ്വീകരിക്കും.  ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ജില്ലയിലെ വാട്ടര്‍ അതോറിറ്റി കൗണ്ടറുകള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത്  മണി മുതല്‍ വൈകീട്ട് നാല് വരെ തുറന്നു പ്രവൃത്തിക്കും. ഫോണ്‍ – 0495 2370584.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!