ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

മലപ്പുറം: ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊന്നാനി, തിരൂര്‍ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പൊന്നാനി താലൂക്കിലെ നന്നംമുക്ക്, പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മാറഞ്ചേരി വില്ലേജിലെ ഒരു വീടിന് ഭാഗികമായ നാശം സംഭവിച്ചു.

മാറഞ്ചേരി വില്ലേജില്‍ തുറുവാണം ദ്വീപിലേക്ക് ചങ്ങാടം സര്‍വീസ് ആരംഭിച്ചു.
വട്ടംകുളം വില്ലേജിലെ വെള്ളക്കെട്ട് ജെസിബി ഉപയോഗിച്ച് നീക്കംചെയ്തു.

 

Share news
error: Content is protected !!
Scroll to Top