HIGHLIGHTS : The Village Disaster Management Committee meeting was held as part of disaster management activities in the Parappanangadi Municipality

പരപ്പനങ്ങാടി നഗരസഭയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ ഡിപ്പാർട്മെന്റ്കളുടെ യോഗം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ
പി പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനു വേണ്ടി ഓരോ ഡിപ്പാർട്മെന്റ്കളും ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും,
ആവശ്യമായ നിർദേശം നൽകുകയും ചെയ്തു, കൂടാതെ ഓരോ ഡിപ്പാർട്മെന്റുകളും ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
യോഗത്തിൽ ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു,
വി കെ സുഹറ ടീച്ചർ, മുഹ്സിന,
ടി കാർത്തികേയൻ, നഗരസഭ കൗൺസിലർമാർ, സെക്രട്ടറി,
വില്ലേജ് ഓഫീസർമാർ, പോലീസ്,
ഫയർ &റെസ്ക്യൂ, ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ്, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, ഇറിഗേഷൻ,
ട്രോമോ കെയർ, ഐ സി ഡി എസ്, pwd റോഡ്,അംഗൻവാടി വർക്കർമാർ, നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം പ്രധിനിധികൾ എന്നിവർ സംബന്ധിച്ചു.