പരപ്പനങ്ങാടി: ചെട്ടിപ്പടി ചേളാരി പാതയിലെ റെയില്‍വെ ക്രോസ് ബാറില്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് പിക്കപ്പ് വാന്‍ റെയില്‍വെ ക്രോസ് ബാറില്‍ ഇടിച്ചത്.
ഇതോടെ ഇരുവശങ്ങളില്‍ നിന്നും എത്തിയ വാഹനങ്ങള്‍ തിരികെ പോയി. തിരൂരില്‍ നിന്നുള്ള വാഹനങ്ങള്‍ വള്ളിക്കുന്ന് വഴിയും കോഴിക്കോടുനിന്നുള്ള വാഹനങ്ങള്‍ കൂട്ടുമൂച്ചി വഴിയും വഴിതിരിച്ചുവിട്ടാണ് പിന്നീട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റെയില്‍വെ ഗേറ്റിന് സമീപത്തെ കേബിളിനും വാഹനം ഇടിച്ച് തകരാര്‍ സംഭവിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പിന്നീട് ജീവനക്കാര്‍ എത്തി ഉച്ചക്ക് 2 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.




