താനൂരില്‍ തെരുവ് നായയുടെ കടിയേറ്റ് നാലുവയസ്സുകാരന് ഗുരുതര പരിക്ക്

താനൂര്‍ :നാലുവയസ്സുകാരന് തെരുവ് നായയുടെ കടിയേറ്റു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് വട്ടത്താണി കമ്പനിപ്പടി പടിഞ്ഞാറ് വശത്ത് നാലു വയസ്സായ മുഹമ്മദ് റിസ്വാനാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

കമ്പനിപ്പടി റെയിലിന് സമീപം താമസിക്കുന്ന കുന്നത്തു പറമ്പില്‍ റഷീദിന്റെ മകനാണ് മുഹമ്മദ് റിസ്വാന്‍ .

Share news
error: Content is protected !!
Scroll to Top