
സർക്കാർ വാഹനങ്ങളുടെ ആയുസ്സ് സംബന്ധിച്ച കേന്ദ്ര നിർദ്ദേശത്തിലും കേരളം നിർണ്ണായകമായ മാറ്റം വരുത്തി. 15 വർഷം കഴിഞ്ഞാൽ എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലെ പോലീസ്, ഫയർഫോഴ്‌സ്, വനം, ആരോഗ്യ വകുപ്പുകളെ സാരമായി ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തി.
കിലോമീറ്റർ കുറച്ച് മാത്രം ഓടിയിട്ടുള്ള ഇത്തരം വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നത് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തിൽ കൃത്യമായ പുക പരിശോധനയും ഫിറ്റ്നസ് കണ്ടീഷനും ഉറപ്പുവരുത്തിക്കൊണ്ട് സർക്കാർ വാഹനങ്ങളുടെ കാലാവധി അഞ്ച് വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു.
കേന്ദ്ര വാഹന പോർട്ടലിൽ ഇതിന് തടസ്സമുണ്ടാകുമെന്നതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേകമായി ലാമിനേറ്റഡ് ആർ.സി കാർഡുകൾ നൽകും. ഇൻഷുറൻസ് സംബന്ധമായ തടസ്സങ്ങൾ ഒഴിവാക്കാൻ ഈ വാഹനങ്ങളെല്ലാം കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




