ന്യൂഡല്‍ഹിയിലെ കസ്തൂര്‍ബാഗാന്ധി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ പാലസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. ഈ മന്ദിരം കൈമാറ്റം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാത്തതും ഇതു സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുന്നതിനായി ഏതെങ്കിലും വ്യക്തിയോ സ്ഥാപനത്തയോ സംസ്ഥാന സര്‍ക്കാര്‍ ചുതമലപ്പെടുത്തിയിട്ടില്ലാത്തതുമാകുന്നു.
ട്രാവന്‍കൂര്‍ പാലസിന്റെ കൈമാറ്റം സംബന്ധിച്ച് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും അവാസ്തവമാണ്.
ട്രാവന്‍കൂര്‍ പാലസിന്റെ പൈതൃകത്തനിമ നിലനിര്‍ത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിച്ച് വരുകയാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.




