പരപ്പനങ്ങാടി: കാല്‍പ്പന്ത് കളിയുടെ മഹോത്സവത്തിന്റെ വിളംബര പ്രഖ്യാപനവുമായി നാളെ വെള്ളിയാഴ്ച ആനങ്ങാടി മുതല്‍ പരപ്പനങ്ങാടി വരെ ബൈക്ക് റാലിയുമായി ഫുട്‌ബോള്‍ ആരാധകര്‍.
ആനങ്ങാടിയില്‍ നിന്ന് വൈകീട്ട് നാലു മണിയോടെയാണ് നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്ന ബൈക്ക് റാലി പരപ്പനങ്ങാടിയിലേക്ക് വരുന്നത്.
ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ചെട്ടിപ്പടിയാണ് റാലി സംഘടിപ്പിക്കുന്നത്.
സന്തോഷ് ട്രോഫി താരങ്ങളടക്കം റാലിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




