HIGHLIGHTS : The teaser of Kalyani Priyadarshan's colorful family entertainer 'shesham Maikil Fatima' has been released
ഏറെ ഹിറ്റായി മാറിയ ശേഷം മൈക്കില്‍ ഫാത്തിമയിലെ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനത്തിന് ശേഷം ചിത്രത്തിന്റെ ടീസര്‍ ഇന്ന് മഞ്ജു വാര്യരുടെയും മമ്താ മോഹന്‍ദാസിന്റെയും സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു. തല്ലുമാലക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറാണ്.
മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ കേന്ദ്ര പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ ഫുട്‌ബോള്‍ കമന്റേറ്ററായി എത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമ തിയേറ്ററുകളിലേക്ക് ഉടന്‍ എത്തും. കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ : രഞ്ജിത് നായര്‍, ഛായാഗ്രഹണം : സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ് ,എഡിറ്റര്‍ : കിരണ്‍ ദാസ്, ആര്‍ട്ട് : നിമേഷ് താനൂര്‍,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് -റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദര്‍, പബ്ലിസിറ്റി : യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ : ഐശ്വര്യ സുരേഷ്, പി ആര്‍ ഒ : പ്രതീഷ് ശേഖര്‍.
trailer link : https://youtu.be/04ic1UW1w40?
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു