Section

malabari-logo-mobile

ചായക്ക് മധുരം കുറഞ്ഞു;താനൂരില്‍ ഹോട്ടലുടമയ്ക്ക് കുത്തേറ്റു;പരിക്ക് ഗുരുതരം

HIGHLIGHTS : The sweetness of the tea has decreased; the hotel owner was stabbed in Tanur; the injury is serious

താനൂര്‍:താനൂരില്‍ ഹോട്ടല്‍ ഉടമയ്ക്ക് കുത്തേത്തു. താനൂര്‍ വാഴക്കാതെരു ജുമ അത്ത് പള്ളിക്ക് സമീപം ടി.എ.ഹോട്ടല്‍ നടത്തുന്ന തോട്ടിയിലകത്ത് അബൂബക്കറിന്റെ മകന്‍ ടി മനാഫിനാണ് (40) കത്തി കൊണ്ട് കുത്തേറ്റ്. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 5.30 മണിക്കാണ് സംഭവം. ചായക്ക് മധുരം കൂടി എന്ന് പറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്. എന്നാല്‍ ഇത് ആളുകള്‍ ഇടപ്പെട്ട് പരിഹരിച്ചിരുന്നു. തുടര്‍ന്ന് ആയുധവുമായി കടയില്‍ വന്ന് മനാഫിനെ കുത്തുകയായിരുന്നു. തങ്ങള്‍ കുഞ്ഞാലിക്കാനകത്ത് ബീരാന്റെ മകന്‍ സുബൈര്‍ ആണ് കടയില്‍ കയറി ഭീകരാന്തരിക്ഷം ഉണ്ടാക്കി മനാഫിനെ കുത്തിയത്.

sameeksha-malabarinews

സാരമായി പരിക്കേ് മാനാഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പിടിയിലായ സുബൈര്‍ മദ്യത്തിന് അടിമയാണന്ന് ആളുകള്‍ പറയുന്നു. ഈ സംഭവം നടക്കുമ്പോഴും സുബൈര്‍ മദ്യപിച്ചിരുന്നതായും വിവരമുണ്ട്.ഇയാള്‍ ഇതിന് മുന്‍പും കടകളില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് താനൂര്‍ വ്യാപാരി വ്യവസായ എകോപന സമിതി താനൂര്‍ യൂണിറ്റ് പ്രതിഷേധ പ്രകടനവും11 മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. ഇതുപ്പൊലെയുള്ള ആക്രമികളുടെ ഭീഷണിയും മറ്റും നിരന്തരമുണ്ടാകുന്നതായി വ്യാപാരി നേതാക്കള്‍ പറഞ്ഞു. ഇതിന് എത്രയും പെട്ടന്നുതന്നെ പരിഹാരം കാണണമെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധ പ്രകടനം താനൂര്‍ ജം ഗഷനില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി വഴക്കാതെരു അങ്ങാടിയില്‍ സമാപിച്ചു.പ്രകടനത്തിന് പ്രസിഡണ്ട് എന്‍.എന്‍.മുസ്തഫ കമാല്‍, സെക്രട്ടറി എം സി റഹീം, ട്രഷറര്‍ പി.ഷണ്‍മുഖന്‍, യൂത്ത് വിങ്ങ് പ്രസിഡണ്ട് യുനസ്, വനിത വിങ്ങ് പ്രസിഡണ്ട് സബിത, കള്ളിയത്ത് ബാബു, കെ.പി.മനാഫ് എ.എം.അലി എന്നിവര്‍ നേതൃത്തം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!