Section

malabari-logo-mobile

ഇ.ഡിയുടെ അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി

HIGHLIGHTS : The Supreme Court upheld the powers of ED

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി)നല്‍കിയ അധികാരങ്ങളെ ശരിവെച്ച് സുപ്രീംകോടതി. സ്വത്ത് കണ്ടുകെട്ടാനും സംശയാസ്പദമായ ഏത് സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും ഇ.ഡിക്ക് പരിശോധന നടത്താമെന്നും കോടതി പറഞ്ഞു.ജസ്റ്റില് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.5, 19 വകുപ്പുകള്‍ ചോദ്യം ചെയ്യാനുള്ള ഹര്‍ജികളാണ് തള്ളിയത്.

242 ലേറെ ഹരജികളാണ് ഇ.ഡി നടപടികള്‍ക്കെതിരായി സുപ്രീംകോടതിയില്‍ എത്തിയത്. ഇ.ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടായ ഇ.സി.ഐ ആറിനും ,സ്വത്തുകണ്ടുകെട്ടാനുള്ള ഇ.ഡി യുടെ അവകാശത്തിനെതിരെയുമായിരുന്നു ഹരജികള്‍.

sameeksha-malabarinews

ഇ ഡി സമര്‍പ്പിക്കുന്ന ഇ സി ഐ ആര്‍ എഫ്‌ഐആറിന് സമാനമല്ലെന്നും ഇത് രഹസ്യരേഖയായി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഇ സി ഐ ആര്‍ പകര്‍പ്പ് ആവശ്യമെങ്കില്‍ കോടതി വഴി ആവശ്യപ്പെടാവുന്നതാണ്.എഫ്‌ഐ ആര്‍ ഇല്ല എന്നുകരുതി ഒരാളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന വാദം നിലില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

അനധികൃതമായ രീതിയില്‍ സമ്പാദിക്കുന്ന പണം പിടിച്ചെടുക്കണമെന്നാണ് ഇ ഡിക്ക് നല്‍കിയിട്ടുള്ള ചുമതല.കള്ളപ്പണത്തിലൂടെയാണോ സ്വത്ത് സമ്പാദിക്കുന്നത് എന്നുള്ള കാര്യങ്ങള്‍ കോടതിയാണ് തെളിയിക്കേണ്ടതെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍ അയാള്‍ പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണെന്നും പ്രതിയല്ലെന്ന് തെളിഞ്ഞാല്‍ അയാളുടെ പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ തിരികെ നല്‍കണമെന്നാണ് നിയമമെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.

അതെസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്തു തുടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!