വിദ്യാര്‍ഥിനിക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കണ്ണൂര്‍ : ചെങ്ങളായി സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഒരാഴ്ചയിലധിലകമായി പനി ബാധിച്ച് ചികിത്സയിലായിരു ന്നു. നാഡീസംബന്ധമായ രോഗലക്ഷണം കാണിച്ചതോ ടെയാണ് പതിനെട്ടുകാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചത്.

കോ ഴിക്കോട് മെഡിക്കല്‍ കോളേ ജ് വൈറോളജി ലാബില്‍ നട ത്തിയ പരിശോധനയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീക രിക്കുകയായിരുന്നു.
വെസ്റ്റ് നൈല്‍ വൈറസ് ബാധയുള്ള പക്ഷികളില്‍നി ന്ന് കൊതുകിലേക്കും കൊതു കില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണിത്. ക്യൂ ലക്‌സ് പെണ്‍കൊതുകുകളാണ് വൈറസ് വാഹകര്‍.

വിദ്യാര്‍ഥിനി ഇപ്പോള്‍ മം ഗളൂരുവിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ പുരോഗ തി രേഖപ്പെടുത്തിയതായി ജി ല്ലാ ആരോഗ്യവിഭാഗം അറിയി ച്ചു. വിദ്യാര്‍ഥിനിയുടെ വീടും പരിസരവും ആരോഗ്യപ്രവര്‍ ത്തകര്‍ സന്ദര്‍ശിച്ച് പ്രതി രോധ നടപടി തുടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top