ചെറുതുരുത്തി: ഷൊര്‍ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനില്‍നിന്ന് കോളേജ് വിദ്യാര്‍ഥിനി ഭാരതപ്പുഴയിലേക്ക് വീണു. നിലമ്പൂര്‍- എറണാകുളം ട്രെയിനില്‍ യാത്ര ചെയ്യവേ ശനി വൈകിട്ട് 5.30ന് ചെറുതുരുത്തി കൊച്ചിന്‍ പാലത്തില്‍വച്ചാണ് അപകടം.
ട്രാക്കില്‍ പണിയെടുക്കുന്ന ജീവനക്കാരന്‍ ഇത് കാണുകയും ചാടി രക്ഷപ്പെടുത്തുകയുമായിരുന്നു. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




