വിദ്യാർത്ഥി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

മൂന്നിയൂർ: ചേറക്കോട് – പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് .ബുധനാഴ്ച്ച വൈകിട്ട് അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം പാപ്പനൂർ പാടത്തെ വെള്ളക്കെട്ടിൽ നീന്തവേ അഭിഷേക് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: അനു
സഹോദരൻ: അനന്തു കൃഷ്ണ

Share news
error: Content is protected !!
Scroll to Top