സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10 ലക്ഷം രൂപ ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി മന്ത്രി വി. അബ്ദുറഹ്മാന്‍ സ്വീകരിക്കുന്നു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വരൂപിച്ച കൊവിഡ് പ്രതിരോധ സഹായ നിധിയുടെ ആദ്യ ഗഢുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയില്‍ നിന്ന് ഹജ്ജ്, വഖഫ്, കായിക വകുപ്പ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ തുക ഏറ്റുവാങ്ങി.

ഹജ്ജ് അനുഷ്ഠിച്ചവര്‍, ഹജ്ജ് വളണ്ടിയര്‍മാര്‍, പരിശീലകര്‍, ക്യാമ്പ് വളണ്ടിയര്‍മാര്‍, ഓഫീസ് ജീവനക്കാര്‍, ഹജ്ജ് സെല്‍ അംഗങ്ങള്‍ എന്നിവരില്‍ നിന്നാണ് തുക സമാഹരിച്ചത്. വരും ദിവസങ്ങളിലും ഫണ്ട് സമാഹരണം തുടരുമെന്ന് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. അംഗങ്ങളായ എച്ച്. മുസമ്മില്‍ ഹാജി, മുഹമ്മദ് ശിഹാബുദ്ദീന്‍, കോര്‍ഡിനേറ്റര്‍ അഷ്റഫ് അരയങ്കോട് എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top