എടപ്പാളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സഹോദരിമാര്‍ മരിച്ചു

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 60

എടപ്പാള്‍ പോത്തന്നൂരില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സഹോദരങ്ങളായ വീട്ടമ്മമാര്‍ മരിച്ചു. മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി, സഹോദരി തങ്കമണി എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വീട്ടില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സഹോദരങ്ങളായ കല്യാണിയെയും തങ്കമണിയെയും നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഭര്‍ത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല. സഹോദരി തങ്കമണി കഴിഞ്ഞദിവസം വൈകിട്ടാണ് കല്യാണിയുടെ വീട്ടിലെത്തിയത്. തങ്കമണിയും കല്യാണിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് തങ്കമണിക്കും പൊള്ളലേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top