ഹാജിമാരുടെ മടക്ക യാത്ര ആരംഭിച്ചു; ആദ്യ വിമാനം ഇന്നലെ വൈകീട്ട് 5.20 കരിപ്പൂരിലെത്തി

HIGHLIGHTS : The return journey of the Hajj pilgrims has begun.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ ആദ്യ വിമാനം ഇന്നലെ വൈകീട്ട് 5.20ന് കരിപ്പൂരില്‍ ഇറങ്ങി. 170 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ കോഴിക്കോട് എത്തിയത്. ഇതില്‍ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. കൊച്ചി എംബാര്‍ക്കേഷനിലെ ആദ്യ വിമാനം 26ന് പുലര്‍ച്ചെ 12.30നും കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂണ്‍ 30ന് വൈകീട്ട് 5.05നുമാണ് എത്തുന്നത്.

ഇന്ന് കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമര്‍ക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. സംസം വിതരണം ഉദ്ഘാടനം ചെയ്തു.

തീര്‍ത്ഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ലഗേജുകള്‍ സുഖമമായി കൈകാര്യം ചെയ്യുന്നതിനും ഓരോ തീര്‍ത്ഥാടകനും 5 ലിറ്റര്‍ വീതം സംസം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും കുടിവെള്ളം/റിഫ്രഷ്‌മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യ വിമാനത്തിലെ ഹാജിമാരുടെ സ്വീകരണച്ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., എയര്‍പാര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്, സി.ഐ.എസ്.എഫ്. കമാണ്ടന്റ് ശങ്കര്‍റാവു ബൈറെഡ്ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-ഓപ്പറേഷന്‍സ് സുനിത വര്‍ഗീസ്, ഹജ് കമ്മിറ്റി മെമ്പര്‍മാരായ ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീന്‍കുട്ടി, അസ്‌കര്‍ കോറാഡ്, അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, നോഡല്‍ ഓഫീസ്സര്‍ അസ്സയിന്‍ പി.കെ., മുഹമ്മദ് ഷഫീഖ് (ഹജ്ജ്സെല്‍), യൂസുഫ് പടനിലം പങ്കെടുത്തു. ഇന്ന് ഒരു വിമാനമാണെത്തുന്നത്. IX3032 രാവിലെ 9.25ന് കരിപ്പൂരില്‍ എത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!