പരപ്പനങ്ങാടി: മസ്ജിദുകള്‍ മഹത്വത്തോടെ പരിപാലിക്കപ്പെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പുതുക്കി പണിത കൊടപ്പാളി ഹൈദ്രോസ് ജുമാമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഇമ്പിച്ചി ബാവ അധ്യക്ഷനായി. പരപ്പനങ്ങാടി ഖാസി പനയത്തില്‍ സയ്യിദ് സൈതു മുഹമ്മദ് കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
മുന്‍മന്ത്രി പി.കെ.അബ്ദുറബ്ബ്, നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍, നജീബ് മൗലവി, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, നിയാസ് പുളിക്കലകത്ത്, പ്രൊഫ:ഇ.പി.മുഹമ്മദലി, സൈതലവി പുളിക്കലകത്ത്, അഷറഫ് തങ്ങള്‍ ചെട്ടിപ്പടി, പി. എം.മുഹമ്മദ്, ഡോ: മുനീര്‍ നഹ, സയ്യിദ് യാഖൂബ് തങ്ങള്‍, പി.വി.മുസ്തഫ പി.എം.ഹനീഫ, എന്‍.കെ.ഹുസൈന്‍ വഹബി, അബൂബക്കര്‍ വഹബി, കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




